ഇന്ന് വനിതാ ദിനം. എല്ലാവർക്കും തുല്യനീതി എന്ന ആശയത്തിലാണ് ഇത്തവണ ലോകം അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത്. എല്ലാ തലമുറയിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്താൻ പ്രചാരണം നടത്തുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. രാജ്യത്തും വിപുലമായ പരിപാടികളോടെ വനിതാദിന ആഘോഷം നടക്കും.
നാരീശക്തി പുരസ്കാരങ്ങൾ രാഷ്ട്രപതി ഭവനിൽവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യും. നാരീശക്തി പുരസ്കാര ജേതാക്കളുമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. സാക്ഷരതാ മിഷൻ പഠിതാക്കളായി നേട്ടം കൊയ്ത കൊല്ലം സ്വദേശിനി ഭാഗീരഥി അമ്മയും ആലപ്പുഴ സ്വദേശിനി കാർത്യായനി അമ്മയുമാണ് പുരസ്കാര ജേതാക്കളായ മലയാളികൾ. പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഇന്ന് കൈകാര്യം ചെയ്യുന്നതും സ്ത്രീകളായിരിക്കും.
1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ പ്രക്ഷോഭത്തിന്റെ ഓർമ്മയിലാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ഈ ദിവസത്തെ ഒരു അന്തർദേശീയ വനിതാദിനമാക്കി മാറ്റുകയെന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ തത്വചിന്തകയാണ്. 1910 -ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിലാണ് സെറ്റ്കിന്‍ ഈ ആശയം മുന്നോട്ടു വെച്ചത്. 1911 -ൽ ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലുമാണ് വനിതാ ദിനം ആദ്യമായി ആഘോഷിച്ചത്. 1975ലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വനിതാ ദിനത്തെ അംഗീകരിച്ചത്.
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…
കാനഡ:പുരുഷനെന്നും സ്ത്രീയെന്നും രണ്ട് ലിംഗങ്ങൾ മാത്രമേയുള്ളൂ എന്ന വിശ്വാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മുൻ സ്കൂൾ ബോർഡ് ട്രസ്റ്റി ബാരി ന്യൂഫെൽഡിന്…
കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…