ഗംഭീര വിജയമായിമാറിയ UTSAV 24ന് ശേഷം UTSAV 25ന് തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം പൂർവ്വാധികം ഭംഗിയോടെ ജൂലൈ 5 ശനിയാഴ്ച പോർട്ളീഷിൽ വച്ചുതന്നെയായിരിക്കും മേളയുടെ നടത്തിപ്പ്. ആദ്യ വർഷം തന്നെ പഴുതുകളോ പിഴവുകളോ കൂടാതെ നടത്തപ്പെട്ട ആഘോഷപരിപടികൾ ഏവരുടെയും മുക്തകണ്ട പ്രശംസയ്ക്ക് പാത്രമായി. ഐറീഷ് കമ്മ്യൂണിറ്റിയുടെയും ആദരവും അനുമോദനങ്ങളും പിടിച്ചുപറ്റാൻ സംഘാടകർക്കു സാധിച്ചു എന്നുള്ളതു പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരുമയുടെയും സംഘാടന മികവിന്റെയും മാകുടോദാഹരണമായി UTSAV മാറിയെന്നുള്ളത് നിസ്തർക്കമായ വസ്തുതയാണ്.
അടുത്ത വർഷത്തേക്കായി ഗംഭീര പദ്ധതികളാണു സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നതെന്നു UTSAV കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കിട്ടിയ വരുമാനത്തിന്റെ മുന്തിയ പങ്കും ചാരിറ്റികൾക്കായി നൽകിയ UTSAV ഭാരവാഹികളുടെ തീരുമാനങ്ങൾ ഏവരിലും ഏറെ മതിപ്പുള്ളവാക്കിയിട്ടുണ്ട്. പല ഐറീഷ് സംരംഭകരും ഇതിനോടകംതന്നെ സ്പോൺസർഷിപ്പിനായി സംഘാടകരെ സമീപിച്ചിട്ടുണ്ടെന്നുള്ളത് വളരെ ചാരിതാർത്ഥജന്യമാണ്. മുൻനിര തരങ്ങളെയും പ്രതിഭകളെയും അയർലൻഡിലെത്തിക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
നൂതനമായ പല വിനോദപരിപാടികളും ഐറിഷ് സമൂഹത്തിന്റെ കൂടുതൽ സഹകരണവും പങ്കാളിത്തവും അടുത്തവർഷത്തെ UTSAV-2025 ആഘോഷങ്ങൾക്കു മറ്റുകൂട്ടുമെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി സമീപിക്കുക :

Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































