കോട്ടയം: അയർലൻഡ് സർക്കാരിന്റെ നഴ്സിങ് ഹോംസ് ദേശീയ അംഗീകാരം മള്ളൂശേരി കാരിയിൽ അഷ്ബിയ്‌ക്ക്. ഒഫലി കൗണ്ടിയിൽ ടുലമോറിലെ നഴ്സിങ് ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റാണ് നിലവിൽ അഷ്ബി. ഡബ്ലിൻ മാൻഷൻ ഹൗസിൽ ധനമന്ത്രി ജാക്ക് ചേംബേർസ് പുരസ്കാരം സമ്മാനിച്ചു.
2 വർഷം മുൻപാണ് അഷ്ബി അയർലൻഡിലെത്തിയത്. ജോലി ലഭിച്ച നഴ്സിങ് ഹോമിൽ 88 വയസ്സുകാരനായ കേൾവിപരിമിതിയുള്ള മൈക്കിൾ ഫോളിയെ പരിചരിച്ചത് അഷ്ബിയാണ്. അദ്ദേഹത്തോട് സംസാരിച്ചിരുന്നത് കടലാസിൽ എഴുതി നൽകിയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വരുമ്പോൾ ആംഗ്യഭാഷയിൽ സംസാരിക്കുന്നത് കണ്ടുപഠിച്ചു. ആംഗ്യഭാഷയിൽ സംസാരം തുടങ്ങിയത് അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും സന്തോഷമായി. ആ പരിചരണമികവാണ് ഈ പുരസ്കാരത്തിന് അർഹയാക്കിയത്.
420 നഴ്സിങ് ഹോമുകളിലെ ജീവനക്കാരെയാണ് അവാർഡിനായി പരിഗണിച്ചത്. പരിചരണം നൽകുന്ന കുടുംബങ്ങളുടെ അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരനിർണയം. ഷിനോ ചാണ്ടിയാണ് അഷ്ബിയുടെ ഭർത്താവ്. മക്കൾ: ആൽബിൻ, അലോന,അലക്സി.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb