അന്തരിച്ച അയർലണ്ട് മലയാളി കോഴിക്കാടൻ വർക്കി ദേവസിയുടെ പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നു.
നവംബർ 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്നു മണി വരെ ദ്രോഹടയ്ക്ക് സമീപമുള്ള റ്റുള്ളിയാലൻ പാരിഷ് സെൻററിൽ ( A92 RY73) ആണ് പൊതുദർശനം ഒരുക്കുന്നത്.
ദ്രോഹടയ്ക്ക് സമീപം ബെറ്റിസ് ടൗണിൽ സ്ഥിരതാമസമാക്കിയിരുന്ന വർക്കി ദേവസി ദീർഘകാലമായി രോഗശയ്യയിൽ ആയിരുന്നു.
നാട്ടിൽ നെടുമ്പാശ്ശേരിക്ക് അടുത്ത് കാഞ്ഞൂർ സ്വദേശിയാണ്. സംസ്കാരം പിന്നീട് നാട്ടിൽ, കാഞ്ഞൂർ സെൻറ് മേരീസ് ഫെറോന പള്ളിയിൽ.
മേരി ദേവസിയുടെ ഭർത്താവും, ആൽബിനസ് ദേവസിയുടെയും നീന ലിബിന്റെയും പിതാവുമാണ് അന്തരിച്ച വർക്കി ദേവസി. ലിബിൻ മരുമകനാണ്.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് കൗണ്ടി ലൗത്തിലെ മലയാളികൾ ഒന്നടങ്കം.
https://maps.app.goo.gl/bkhistmWGhPzn3Yv8
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb