ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ – ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയെർ 2024/2025 ആഘോഷം ഡിസംബർ മാസം 21 ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ നടത്തപ്പെടുന്നു. ഒപ്പം അസോസിയേഷന്റെ രണ്ടാം വാർഷികവും കൊണ്ടാടുന്നു.
വൈകീട്ട് 5.00ന് കാർണിവൽ മത്സരങ്ങളോടെ ആരംഭിച്ച് 6 മണിക്ക് കേക്ക് വൈൻ നൽകിയ ശേഷം കുട്ടികൾക്കുള്ള മാജിക് ഷോ ഫേസ് പെയിന്റിംഗ് ബലൂണ് മോഡലിംഗ് എന്നിവ നടക്കും. 6.30 നു വാർഷിക പൊതു യോഗവും അസോസിയേഷന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പും പിന്നാലെ രണ്ടാം വാർഷികത്തിന്റെ കേക്ക് മുറിക്കലും നടക്കും.
ന്യൂബ്രിഡ്ജ് മേയർ പെഗ്ഗി ഒ’ഡ്വയർ വിശിഷ്ട അതിഥിയായി എത്തുന്നു. ക്രിസ്മസ് കരോൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ക്രിസ്മസ് ഡിന്നറും, സമ്മാന നറുക്കെടുപ്പ്, ഡിജെ എന്നിവയോടെ വൈകീട്ട് 10 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. എല്ലാവർക്കും ഹൃദ്യമായി ക്രിസ്മസ് ന്യൂയെർ ആശംസകൾ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb