gnn24x7

ഇനി പറക്കാൻ ഇൻ്റർനെറ്റും

0
354
gnn24x7

എയർ ഇന്ത്യ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകുന്നത്. 2025 ജനുവരി 1 മുതൽ, തിരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ സൗജന്യ സേവനം ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു. ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര റൂട്ടുകളിൽ പരീക്ഷിച്ച് വിജയിച്ചതിന് ശേഷമാണ് ഇത് ആഭ്യന്തര ഫ്ലൈറ്റുകളിൽ ലഭ്യമാക്കുന്നത്.

ഇന്ത്യൻ ഏവിയേഷൻ രംഗത്ത് സുപ്രധാന ചുവടുവെപ്പ് തന്നെയാണ് ഇത്. യാത്രക്കാർക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ കഴിയും, ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ വൈഫൈ ഉപയോഗിക്കാം. 

വൈഫൈ കണക്‌റ്റ് ചെയ്യേണ്ടതിങ്ങനെ..

നിങ്ങളുടെ ഉപകരണത്തിൽ Wi-Fi ഓൺ ചെയ്യുക.

 ‘എയർ ഇന്ത്യ വൈഫൈ’ എന്ന ഓപ്ഷൻ നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക.

എയർ ഇന്ത്യ പോർട്ടലിൽ നിങ്ങളുടെ പിഎൻആറും അവസാന പേരും നൽകുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7