gnn24x7

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

0
183
gnn24x7

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ ഇരുപതു ഇടവകകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിനു (ICECH) 2025 ൽ ശക്തമായ  നേതൃത്വം നൽകുന്നതിന് പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു.    

ഡിസംബർ  30 നു  സെന്റ്. പോൾസ്  ആൻഡ്  സെന്റ് . പീറ്റേഴ്സ്  ദേവാലയത്തിൽ നടന്ന  വാർഷിക പൊതുയോഗത്തിൽ വച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

പുതിയ ഭാരവാഹികൾ : പ്രസിഡന്റ്‌ –  റവ. ഫാ. ഡോ.ഐസക്ക്.ബി. പ്രകാശ്‌ (വികാരി  സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്   ചർച് ഹുസ്റ്റൻ), വൈസ് പ്രസിഡന്റ്‌: റവ. ഫാ.രാജേഷ്. കെ. ജോൺ (സെൻറ്  തോമസ് ഓർത്തഡോക്സ്‌ ചർച് ഹുസ്റ്റൻ)  സെക്രട്ടറി  ഷാജൻ ജോർജ് (ട്രിനിറ്റി മാർത്തോമാ ഇടവക), ട്രഷറർ  രാജൻ അങ്ങാടിയിൽ (സെന്റ് പീറ്റേഴ്സ് മലങ്കര കാത്തോലിക് ചർച്ച്‌ ), പ്രോഗ്രാം കോ ഓർഡിനേറ്റർ  ഫാൻസി മോൾ പള്ളാത്തു മഠം, പബ്ലിക് റിലേഷൻസ്‌ ഓഫീസർ ജോൺസൻ  ഉമ്മൻ, വോളണ്ടിയർ  ക്യാപ്റ്റൻ  നൈനാൻ  വീട്ടീനാൽ, മിൽറ്റ  മാത്യു.  ഓഡിറ്റർ  ജിനോ  ജേക്കബ്  എന്നിവരാണ് തെരഞ്ഞെടുക്കപെട്ടവർ. 

 സ്പോർട്സ് കോർഡിനേറ്റർമാർ റെജി  കോട്ടയം, ബിജു ചാലക്കൽ, ഐ സിഇസിഎച് ക്വയർ കോർഡിനേറ്റർ ഡോ. അന്ന. കെ. ഫിലിപ്പ്, സ്പോർട്സ് കമ്മിറ്റി   അംഗങ്ങളായി  ജോജി  ജോസഫ്,  നൈനാൻ വീട്ടീനാൽ, സാബു  മത്തായി,  നവീൻ ജയൻ, ജോൺസൻ ഉമ്മൻ,  മിൽറ്റ  മാത്യു, രെഞ്ചു രാജ്, വിനോദ് ചെറിയാൻ, അനിത് ഫിലിപ്, മെവിൻ മാത്യു , സുബിൻ ജോൺ, ജോൺ വർഗീസ്,  ഷൈജു  മാത്യു  എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ  സിമി  തോമസ്‌  സ്വാഗത പ്രസംഗവും സെക്രട്ടറി  റെജി  ജോർജ്  വാർഷിക  റിപ്പോർട്ടും  രാജൻ  അങ്ങാടിയിൽ  നന്ദിയും  പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7