gnn24x7

ഒരുമ മകരനിലാവിനായി ഒരുങ്ങി

0
88
gnn24x7

ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്,പുതുവൽസര കുടുബ സംഗമമായ മകര നിലാവ് 2025 ആഘോഷം ജനുവരി പന്ത്രണ്ടാംതീയതി ഞായറാഴ്ച്ച 4 മണി മൂതൽ സെയ്ൻറ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കും.

നാല് മണി മുതൽ ഒരുമ കുടുബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കേരളത്തിൽ നിന്ന് വന്നിട്ടുള്ള സിനിമാ,മിമിക്‌സ്,സീരിയിൽ ആർട്ടിസ്ററ് സാബു തിരുവല്ലായുടെ “സ്റ്റാർ ഓഫ് വൺമേൻ ഷോ” മകരനിലാവിന് മാറ്റ് കൂട്ടുന്നു.

സംഗമ മധ്യത്തിൽ നടക്കുന്ന പൊതു സമ്മേളനം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്‌ഘാടനം ചെയ്യും ഒരുമ പ്രസിഡൻറ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിശിഷ്‌ട്ട അതിഥിയായി പ്രശസ്ത സിനിമാ താരം ബാബു ആൻറണി എത്തും.

ക്രിസ്‌തുമസ്,പുതുവൽസര സന്ദേശം ഫാദർ:ജെക്കു സഖറിയ നൽകും. ഫോർട്ട് ബെൻഡ്  കൗണ്ടി പ്രിസങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനോജ് കുമാർ പൂപ്പാറയിൽ, റിവർസ്റ്റോൺ എച്ച്.ഒ.എ മെമ്പർ ഡോ. സീനാ അഷറഫ്, ഒരുമ ഫൗണ്ടിംഗ് പ്രസിഡൻറ് ജോൺ ബാബു എന്നിവർ ആശംസ നേരും.

സംഘടനയുടെ റിപ്പോർട്ട് ജനറൽ സെക്രട്ടറി ജയിംസ് ചാക്കോ മുട്ടുങ്കൽ അക്കൗണ്ട്സ്  ട്രഷറർ നവീൻ ഫ്രാൻസിസ് കൈമെൽറ്റ് എന്നിവർ അവതരിപ്പിക്കും. വൈസ് പ്രസിഡൻറ് റിനാ വർഗീസ് സ്വാഗതവും ജോയിൻറ് സെക്രട്ടറി മേരി ജേക്കബ് ക്രിതജ്ഞതയും പറയും.കൾച്ചറൽ പ്രാഗ്രാം കോ ഓർഡിനേറ്റർ ഡോ .ജോസ് തൈപ്പറമ്പിൽ എംസി യായി പ്രവർത്തിക്കും.

തുടർന്ന് ഒരുമ കുടുംബത്തിൽ നിന്നുള്ള ഗായകരുടെ ഗാന സന്ധ്യയും വിരുന്ന് സൽക്കാരവുംഉണ്ടായിരിക്കും.

സമ്മേളനത്തിന് മുന്നോടിയായി ജനറൽ ബോഡി കൂടി മകരനിലാവിന്റെ വിജയത്തിനുള്ള കമ്മിറ്റികൾ രൂപീകരിച്ചു.

റിവർ സ്റ്റോൺ ഹോം ഓണേഴ്സ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് തെരഞ്ഞെടുപ്പ് മൽസരത്തിൽ ഉജ്ജ്വല വിജയം നേടിയ ഡോ. സീനാ അഷ്റഫിനെ യോഗം അനുമോദിച്ചു. ‎

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7