പീറ്റർബറോ: വീടിനുള്ളിൽ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം സ്വദേശിയായ സോജൻ തോമസ് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം. വീഴ്ചയിൽ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് സൂചന.
സോജൻ തോമസ് താഴെ വീണ ശബ്ദം കേട്ട് വീട്ടിൽ ഉണ്ടായിരുന്ന മക്കൾ ഓടിയെത്തി ആംബുലൻസ് സേവനം തേടുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പാരാമെഡിക്സ് ടീമിന്റെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ 2024 മാർച്ചിലാണ് യുകെയിലെത്തിയത്. യു കെയിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. യു.കെയിലെ കെയർഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ, കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് സജിനി യുകെയിൽ എത്തി. പിന്നീടാണ് സോജനും മക്കളും യുകെയിൽ എത്തിയത്.
ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു(യുകെ) എന്നിവരാണ് സഹോദരങ്ങൾ. കുറുമ്പനാടം അസംപ്ഷൻ സിറോ മലബാർ ചർച്ച് അംഗങ്ങളാണ് സോജന്റെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുവാനാണ് സാധ്യത.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb