വാഷിംഗ്‌ടൺ: യുഎസിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനമായ സി-17 പുറപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. വിമാനം 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെത്തുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുഎസ്-മെക്സിക്കോ അതിർത്തിയിലേക്ക് അധിക സൈനികരെ അയച്ചുകൊണ്ടും കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിച്ചും അവരെ പാർപ്പിക്കാൻ സൈനിക താവളങ്ങൾ തുറന്നും തന്റെ ഇമിഗ്രേഷൻ അജണ്ടയെ സഹായിക്കാൻ ട്രംപ് ഭരണകൂടം യുഎസ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇതിനോടകം ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്ക് കുടിയേറ്റക്കാരുമായി വിമാനങ്ങൾ പറന്നിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb