പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ സിൻ്റോ സണ്ണി അഭിനയരംഗത്ത്. ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ്. ഈ അവസരത്തിലാണ് സിൻ്റോ സണ്ണി ഒരു മ്യൂസിക്ക് ആൽബത്തിൽ നായകനായി അഭിനയിക്കുന്നത്. നവാഗതനായ ബിനു മാധവ് ആണ് ഈ മ്യൂസിക്ക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
ഈ മ്യൂസിക്ക് ആൽബം പ്രണയത്തിൻ്റെ ദിനമായി കണക്കാക്കുന്ന വാലൻ്റൈയിൻസ് ഡേയായ ഫെബ്രുവരി പതിനാല് വെള്ളിയാഴ്ച്ച പുറത്തുവിട്ടിരിക്കുന്നു.
ശശിയും ശകുന്തളയും എന്ന ചിത്രത്തിലെ നായികയായ നെഹയാണ് ഈ ആൽബത്തിലെ നായിക. പ്രണയിക്കുന്നവർക്കും, പ്രണയിച്ചിട്ടുള്ളവർക്കും, ഇനി പ്രണയിക്കുന്ന വർക്കും ഏറെ കൗതുകമായിട്ടാണ് ഈ ആൽബം പുറത്തിറങ്ങിയിരിക്കുന്നത്.
സോഷ്യൽ മീഡിയായിൽ വലിയ സ്വീകരണമാണ് ഈ ആൽബത്തിനു ലഭിക്കുന്നത്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb