ഡബ്ലിന്‍: ടാല്‍ബോട്ട് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രസിഡന്റായി ജിതിന്‍ പ്രകാശിനെയും സെക്രട്ടറിയായി സിനിമോള്‍ ജെന്നിയെയും തിരഞ്ഞെടുത്തു. ഷെറിന്‍ മാത്യു – രക്ഷാധികാരി, പ്രിനില സാറാ തോമസ് – വൈസ് പ്രസിഡന്റ്, സന്ദീപ് മര്‍ക്കോസ് – ജോയിന്റ് സെക്രട്ടറി, ആശിഷ് അനിരുദ്ധന്‍ – ട്രഷറര്‍, രജിത രവി – ജോയിന്റ് ട്രഷറര്‍, ബാബു അബ്രാഹം – പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മാത്യു തങ്കച്ചന്‍ – പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, സുധി സദാശിവന്‍ – മീഡിയ കോ-ഓര്‍ഡിനേറ്റര്‍, നിധിന്‍ ജോസ് – മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ബിനീഷ് ജോസഫ്, ദീപ ബെസി, സെബിന്‍ വി. ജോസഫ്, ദീപു സെബാസ്റ്റ്യന്‍, ലിജോ തോമസ്, അലീഷ റോയി, അജോ ജോണ്‍, ജോസ് ജോര്‍ജ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ദ്രോഗിഡയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.
ആഘോഷ പരിപാടികള്‍ക്ക് പുറമെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.