gnn24x7

വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് പതിനഞ്ചാം വാർഷിക യോഗം മാർച്ച്‌ 2ന്

0
225
gnn24x7

ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ പതിനഞ്ചാം വാർഷികയോഗം മാർച്ച്‌ 2 ഞായർ ഉച്ചക്ക് 12ന് ലിഫിവാലി, ഷീല പാലസിൽ വച്ച് നടത്തപ്പെടും. ചെയർമാൻ ദീപു ശ്രീധറിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ പ്രസിഡണ്ട്‌ ജോളി തടത്തിൽ (ജർമ്മനി) ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട്‌ ഗ്രീഗറി മേടയിൽ മുഖ്യപ്രഭാഷണം നടത്തും.

 ഗ്ലോബൽ വൈസ് ചെയർപേഴ്സൺ മേഴ്‌സി തടത്തിൽ, ജർമ്മൻ പ്രൊവിൻസ് പ്രസിഡന്റ്‌ ജോസ് കുമ്പിളുവേലിൽ,യൂറോപ്പ് റീജിയൻ ട്രഷറർ ഷൈബു കൊച്ചിൻ, ആർട്സ്  ആൻഡ് കൾച്ചറൽ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡണ്ട്‌ ബിജു വൈക്കം, വൈസ് ചെയർപേഴ്സൺ സുനിൽ ഫ്രാൻസീസ്, എഡ്യൂക്കേഷൻ ഫോറം വൈസ് പ്രസിഡണ്ട്‌ ജോജസ്റ്റ് മാത്യു( കാവൻ), മുൻ ചെയർമാൻ ജോൺസൺ ചക്കാലക്കൽ, പ്രൊവിൻസ് ഭാരവാഹികളായ രാജൻ തര്യൻ പൈനാടത്ത്, ജിജോ പീടികമല, ജോർജ് കൊല്ലംപറമ്പിൽ, ബിനോയ്‌ കുടിയിരിക്കൽ, സെബാസ്റ്റ്യൻ കുന്നുംപുറം, തോമസ് ജോസഫ്,സിറിൽ തെങ്ങുംപള്ളിൽ, ജയൻ തോമസ്, പ്രിൻസ്‌ വിലങ്ങുപാറ, പ്രിൻസ്‌ ജോസഫ്, കോർക്ക് യൂണിറ്റ് ചെയർമാൻ ജെയ്സൺ ജോസഫ്, പ്രസിഡന്റ്‌ ലിജോ ജോസഫ്, സെക്രട്ടറിജേക്കബ് വർഗീസ്, അയർലണ്ട് പ്രൊവിൻസ് വനിതാ ഫോറം ചെയർപേഴ്സൺ ജീജ ജോയി വർഗീസ്, പ്രസിഡന്റ്‌ ജൂഡി ബിനു, സെക്രട്ടറി രഞ്ജന മാത്യു തുടങ്ങിയവർ  സംസാരിക്കും. 2025 – 2026 വർഷത്തേക്കുള്ള ഭാവി പരിപാടികൾ യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രഡിഡന്റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി റോയി പേരയിൽ, ട്രഷറർ മാത്യു കുര്യാക്കോസ്, എന്നിവർ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7