gnn24x7

ജൂബിലി വർഷം 2025 അയർലണ്ട് സീറോ മലബാർ സഭയിൽ തിരിതെളിഞ്ഞു  

0
321
gnn24x7

ഡബ്ലിൻ : പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ  അയർലണ്ട് സീറോ മലബാർ സഭാതല  ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിൻ  ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽ ഫാസ്റ്റ് റീജിയണൽ ഡയറക്ടറും, കമ്യൂണിക്കേഷൻ, മീഡിയ ആൻ്റ് പബ്ലിക് റീലേഷൻസ് ഡയറക്ടറുമായ ഫാ. ജോസ് ഭരണികുളങ്ങര ദീപം തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ചു. നാഷണൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ,  ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി, നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് ജോസ്, വിവിധ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറിമാർ, ഡബ്ലിൻ റീജിയണൽ ഭാരവാഹികൾ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അയർലണ്ടിൻ്റെ വിവിധ  ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ പരിപാടിയിൽ സംബന്ധിച്ചു.

ക്രിസ്തുജയന്തിയുടെ രണ്ടായിരത്തി ഇരുപത്തഞ്ചാം വർഷമാണ് ജൂബിലിവർഷമായി ആചരിക്കുന്നത്. പ്രത്യാശയുടെ തീർത്ഥാടകർ എന്നതാണ് ഈവർഷത്തെ ആപ്തവാക്യം. സ്വർഗ്ഗത്തെ ലക്ഷ്യമാക്കി പ്രത്യാശയോടെ ജീവിക്കാനുള്ള സന്ദേശമാണ് ഈ ജൂബിലി വർഷം നൽകുന്നത്. ലോകവും കത്തോലിക്കാ സഭയും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കാൻ തയ്യാറെടുത്ത 2000 വർഷത്തിലാണ് ഇതിന് മുമ്പുള്ള സാധാരണ ജൂബിലി നടന്നത്.

ജൂബിലി വർഷത്തിൽ അയർലണ്ട് സീറോ മലബാർ സഭയുടെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടേയും ഭക്തസംഘടനകളുടേയും നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബൈബിൾ അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന മരിയൻ (പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ്) തീർത്ഥാടനം ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടക്കും. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7