അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് നിർമ്മിക്കുന്നത്. യുവനടൻ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും പേരും കൗതുകത്തോടെ ലാപ്ടോപ്പ് വീക്ഷിക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സമകാലീന സംഭവങ്ങളിലൂടെ ഒരപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ തികച്ചും രസാവഹമായി പറയുകയാണ് ഈ ചിത്രത്തിലൂടെ. പുതിയ തലമുറക്കാരുടെ ചിന്തകൾക്കും, മാനറിസങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കൂടിയായിരിക്കുമിത്. ജോണി ആൻ്റെണിയും, രഞ്ജിത്ത് സജീവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്ര ങ്ങളായ അപ്പനേയും മകനേയും അവതരിപ്പിക്കുന്നത്.
മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള, സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശബരീഷ് വർമ്മയുടേതാണു ഗാനങ്ങൾ –
സംഗീതം -രാജേഷ് മുരുകേശൻ
ഛായാഗ്രഹണം – സിനോജ്.പി. അയ്യപ്പൻ.
എഡിറ്റിംഗ് – അരുൺ വൈഗ
കലാസംവിധാനം – സുനിൽ കുമരൻ
മേക്കപ്പ് – ഹസ്സൻ വണ്ടൂർ
കോസ്റ്റ്യും ഡിസൈൻ – മെൽവി ജെ.
നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കിരൺ റാഫേൽ
ലൈൻ പ്രൊഡ്യുസർ – ഹാരിസ് ദേശം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിനോഷ് കൈമൾ.
പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ
പാലാ ഭരണങ്ങാനം. കട്ടപ്പന.ഈരാറ്റുപേട്ട, ചെന്നൈ, മൂന്നാർ, കൊച്ചി, ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb