കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നു. വിഷു കണി ഒരുക്കൽ, ഈസ്റ്റർ എഗ്ഗ് ഹണ്ടിങ്, ദമ്പതികൾക്കും കുട്ടികൾക്കും ഉള്ള കൗതുക മത്സരങ്ങൾ, സ്റ്റേജ് പരിപാടികൾ എന്നിവയ്ക്ക് ഒപ്പം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു. എല്ലാ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷൻ കുടുംബങ്ങളെയും ന്യൂ ബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഏവർക്കും NMA യുടെ ഈസ്റ്റർ വിഷു ഈദ് ആശംസകൾ നേരുന്നതായും ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






