gnn24x7

നടന്ന് നേടാം ആരോഗ്യം; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന്” ഇന്ന് തുടക്കം കുറിക്കുന്നു

0
155
gnn24x7

വാട്ടർഫോർഡ് : മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ ” എന്ന വാചകം മുൻ നിർത്തി മെയ് 11 വരെ നീണ്ടു നിൽക്കുന്ന സീസൺ- 2  ചലഞ്ചിന് ആവേശത്തോടെ നൂറിലധികം അംഗങ്ങളാണ് ഇതിനോടകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കുന്നത്.  പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരം ആപ്പ് വഴിയാണ്  മോണിറ്റർ ചെയ്യുന്നത്. 

ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന വ്യക്തികൾക്കായി വാട്ടർഫോർഡിൽ മെയ് 10ന് അണിച്ചൊരുക്കുന്ന ‘മ്യൂസിക്ക് ഫ്യൂഷൻ  നൈറ്റ്സിസിൻ്റെ സംഘാടകരായ സൗത്ത് ഈസ്റ്റ് എന്റർടൈൻമെന്റ്സ് സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ നൽകുന്നതാണ്.

 നൂറു കിലോമീറ്റർ പിന്നിടുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനമായി ലഭിക്കുന്നതാണ്. 

തികച്ചും സൗജന്യമായ ഈ ചലഞ്ചിൽ അയർലണ്ടിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. ഏവരെയും വാട്ടർഫോർഡ്

മലയാളി അസോസിയേഷന്റെ വോക്കിങ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. 

കോർഡിനേറ്റർസ് 

Rony karimkuttiyil 0894467371

Geethu Manosh 0894123695

Jomichan Alex 

0858842676

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7