സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം.
ഈ സാഹചര്യത്തിൽ ഒരു സിനിമയുടെ പ്രൊമോഷൻ നമുക്കൊന്നു കാണാം.
മുഖപരിചയമുള്ള വരാണ് വീഡിയോയിലുള്ളവർ ഫാലിമിലൂടെ ശ്രഡേയനായ സന്ധിപ് പ്രദീപ് വാഴ ഫെയിം സാഫ്,നിരവധി ചിത്രങ്ങളിലൂടെ ശ്രദേയയായ നിരഞ്ജന, അരുൺ അജികുമാർ യൂട്യൂബറായ അരുൺ പ്രദീപ് എന്നിവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്.
പ്രൊമോഷൻ എങ്ങനെയൊക്കെ ചെയ്യാം എന്ന് ഈ താരങ്ങളുടെ ചോദ്യവും അതിനുള്ള യുട്യൂബറുടെ ഉത്തരവുമാണ് വീഡിയോയിൽ വലിയ ആസ്വാദകരുള്ള ഒരുയൂട്യൂബറിൻ്റെ അഭിപ്രായങ്ങളാണ് ബുക്ക് മൈ ഷോഹൈറേറ്റ്, ഐ.എം.ഡി.പി, വേഷം കെട്ട്, കോൺട്രവസ്സി, പിന്നെ ഹെലിക്കോപ്റ്ററും- ഇത്തരം നിരവധി കൗതുകങ്ങളും ചില മണ്ടത്തരങ്ങളുമൊക്കെയായി ഇന്നു പുറത്തുവിട്ട പടക്കളത്തിൻ്റെ ഗയിം പ്ലേ പ്രൊമോഷൻ വീഡിയോ ചിരിയും ചിന്തയും നൽകി ഏറെ വൈറലായിരിക്കുന്നു.

ഈ രസങ്ങളുടെ ആകെത്തുക പടക്കളം എന്ന ചിത്രത്തിലൂടെ നമുക്കു കാണാൻ കഴിയുമെന്ന് ചിത്രത്തിൻ്റെ അണിയാ പ്രവർത്തകർ ഉറപ്പുതരുന്നു. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ മനുസ്വരാജാണ് സംവിധാനം ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, മാർക്കോ ഫെയിം ഇഷാൻഷൗക്കത്ത്, പൂജാ മോഹൻരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം – മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി. സുശീലൻ.
മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb