gnn24x7

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ പിക്‌നിക്കും പൊതുയോഗവും ശനിയാഴ്ച്ച

0
154
gnn24x7

ഹൂസ്റ്റൺ : ടെക്സസിലെ പ്രമുഖ മലയാളി കൂട്ടായ്‍മകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (HRA) ആഭിമുഖ്യത്തിൽ വാർഷിക പിക്‌നിക്കും പൊതുയോഗവും വൈവവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും.

ഏപ്രിൽ 26 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മുതൽ മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ (പവിലിയൻ എ ) നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്പ്രിങ് പിക്‌നിക്കിലേക്കും വാർഷിക പൊതുയോഗത്തിലേക്കും ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള റാന്നി നിവാസികളായ ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ജനറൽ സെക്രട്ടറി ബിനു സഖറിയ,ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ എന്നിവർ അറിയിച്ചു.

പിക്‌നിക്കിനോടനുബന്ധിച്ചു നടത്തുന്ന പൊതുയോഗത്തിൽ എച്ച്.ആർ.എ പ്രസിഡൻറ് ബാബു കൂടത്തിനാൽ അധ്യക്ഷത വഹിക്കും. യോഗത്തിൽ 2025-2026 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) പ്രസിഡൻറ് ജോസ്.കെ.ജോൺ സമ്മേളനം ഉത്ഘാടനം ചെയ്യും.വിവിധ കലാകായിക വിനോദങ്ങൾ, വിഭവ സമൃദ്ധമായ ബാർബിക്യു ഡിന്നർ എന്നിവ ആസ്വദിക്കുവാൻ ഹൂസ്റ്റണിലെ എല്ലാ റാന്നി തറവാട് അംഗങ്ങളെയും സ്വാഗതം ചെയ്യുന്നുവന്നു ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

ബാബു കൂടത്തിനാലിൽ – 713 291 9895

ബിനു സഖറിയ – 865 951 9481

ജിൻസ് മാത്യു കിഴക്കേതിൽ – 832 278 9858 

വാർത്ത – ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7