gnn24x7

LCC ചാമ്പ്യൻസ് ട്രോഫി ഡബ്ലിൻ യുണൈറ്റഡ്ന്

0
291
gnn24x7

 

ഡബ്ലിൻ : കോൺഫിഡന്റ് ട്രാവൽ എവറോളിങ്  ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ പരാജയപ്പെടുത്തി ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യന്മാരായി . മെയ് 4 നു അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള 18 ശക്തരായ ടീമുകൾ മത്സരിച്ചു.

                         ചാമ്പ്യൻമാരായ ഡബ്ലിൻ യുണൈറ്റഡ്ന് കോൺഫിഡന്റ് ട്രാവൽ എവറോളിംഗ്‌ ട്രോഫിയും 601 യൂറോ  ക്യാഷ് അവാർഡും രണ്ടാംസ്ഥാനകരായ LCC ക്ക്  ബിക്കാനോ റണ്ണേഴ്സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും ലഭിച്ചു .  ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ഡബ്ലിൻ യുണൈറ്റഡ് ലെ ഫാറൂഖ് , മികച്ച ബൗളർ ആയി ജിബ്രാൻ , ഫൈനലിലെ മികച്ച താരമായി അബ്ദുള്ള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

കോൺഫിഡന്റ് ട്രാവൽ, ബിക്കാനോ,ലെ ദിവാനോ , ടൈലക്സ്, പ്യൂവർ ദോശ ബാറ്റേഴ്സ്, സ്‌പൈസ് ബസാർ , റോയൽ ക്യാറ്റർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ടൂർണമെൻറ്  കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7