സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.

മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവ്വത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്.

പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രം കൂടിയാണ് ഹൃദയപൂർവ്വം
സീനിയറായ അഭിനേതാക്കളോടൊപ്പം പുതിയ തലമുറക്കാരുടെ ഹരമായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു പുതിയ തലമുറക്കാരിലൊരാൾ സംഗീത് പ്രതാപാണ്.

സംഗീത് ഈ ചിത്രത്തിൽ മോഹൻലാലിനോടൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവികാ മോഹനനും സംഗീതയുമാണു നായികമാർ.
ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. സത്യൻ അന്തിക്കാടിൻ്റെ മക്കളായ അനൂപ് മ്പത്യൻ, അഖിൽ സത്യൻ എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.
അഖിൽ സത്യൻ്റേതാണ് കഥ. അനൂപ് സത്യനാണ് സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്. അഖിൽ സത്യൻ ഫഹദ് നായകനായ പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രം സംവിധാനം ചെയ്തു. നിവിൻ പോളി നായകനായ തൻ്റെ രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
ദുൽഖർ സൽമാൻ, സുരേഷ് ഗോപി ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്ത അനൂപ് സത്യൻ തൻ്റെ രണ്ടാമത്തെ ചിത്രത്തിൻ്റെ പണിപ്പുരയിലാണ്. മലയാളത്തിലെ ഒരു പ്രമുഖ നടൻ ചിത്രത്തിലെ നായകനാകുന്നുണ്ട്.
ഷോർട്ടഫിലിമുകളിലൂടെ ശ്രദ്ധേയനായ ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.
ഛായാഗഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് കെ. രാജഗോപാൽ.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് -പാണ്ഡ്യൻ
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ്.
സ്റ്റിൽസ്- അമൽ.സി.സ ദർ’
സഹസംവിധാനം – ആരോൺ മാത്യു. രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യശ്രീ ഹരി.
പ്രൊഡക്ഷൻ മാനേജർ – ആദർശ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ശ്രീക്കുട്ടൻ.
പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































