gnn24x7

നീനാ ചിയേഴ്സ് സംഘടിപ്പിക്കുന്ന ഓൾ അയർലൻഡ് വടംവലി മത്സരം ജൂൺ 14ന്

0
79
gnn24x7

നീനാ (കൗണ്ടി ടിപ്പററി ) : ‘നീനാ ചിയേഴ്സ്’ സംഘടിപ്പിക്കുന്ന ‘നീനാ ഫെസ്റ്റ് 2025’ ജൂൺ 14 ശനിയാഴ്ച Nenagh Olympics athletic ക്ലബിൽ വച്ച് രാവിലെ 10 മണിക്ക് ആരംഭിക്കും. ഇതോടനുബന്ധിച്ച് ആവേശകരമായ ‘ഓൾ അയർലൻഡ് വടംവലി മത്സരം’ നടത്തപ്പെടുന്നു. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 1111 യൂറോയും ട്രോഫിയും, 777 യൂറോയും ട്രോഫിയും സമ്മാനം.  മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് 555 യൂറോ, 222 യൂറോ എന്നിങ്ങനെയും അഞ്ചു മുതൽ എട്ട് വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് 150 യൂറോ വീതവും സമ്മാനത്തുക ലഭിക്കുന്നതാണ്. TIIMS ( Tug of war Ireland-India Malayali Segment)ന്റെ ഗൈഡ്ലൈൻസ് അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക.

പങ്കെടുക്കുന്ന ഓരോ ടീമിനും 100 യൂറോ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

അത്യന്തം വാശിയേറിയ പോരാട്ടങ്ങളിൽ അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള മത്സരാർത്ഥികളെ നീനയിലേയ്ക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:

ഷിന്റോ ജോസ്: 0892281338

രാജേഷ് എബ്രഹാം:0877636467

ശ്രീനിവാസ്: 0871470590

വാർത്ത : ജോബി മാനുവൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7