സൗത്ത് ഡബ്ലിൻ കൌണ്ടി കൌൺസിൽ ആദ്യമായി ഏർപ്പെടുത്തിയ മേയർ അവാർഡിന് അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ അർഹമായി. കൗൺസിലിന്റെ കീഴിലുള്ള സംഘടനകളിൽ കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാർഡ് കരസ്ഥമാക്കിയത്.


കൌൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് മേയർ ശ്രീ ബേബി പേരെപ്പാടനിൽ നിന്നും സംഘടനാ ഭാരവാഹികൾ അവാർഡ് സ്വീകരിച്ചു. “മലയാള’ത്തിന്റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന എല്ലാവർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.


വ്യക്തിഗത വിഭാഗത്തിൽ മലയാളത്തിന്റെ ഭാരവാഹി കൂടിയായ അജിത്ത് കേശവൻ അവാർഡ് കരസ്ഥമാക്കി.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb