gnn24x7

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ടീസർ എത്തി

0
109
gnn24x7

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട്  സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സിനോടൻബന്ധിച്ചുള്ള പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ടീസർ.

പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ ഒരു ചിത്രം കൂടി സമ്മാനിക്കുകയാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം. മാളവികാ മോഹനും സംഗീതയുമാണ് നായികമാർ. പുതിയ തലമുറയിലെ സംഗീത് പ്രതാപിൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകമാകുന്നു. ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റെ കഥക്ക് ടി.പി.സോനു തിരക്കഥ ഒരുക്കുന്നു.

ഗാനങ്ങൾ – മനു മഞ്ജിത്ത്.

സംഗീതം- ജസ്റ്റിൻ പ്രഭാകർ

ഛായാഗ്രഹണം – അനു മൂത്തേടത്ത്.

എഡിറ്റിംഗ് – കെ. രാജഗോപാൽ.

കലാസംവിധാനം – പ്രശാന്ത് മാധവ്.

മേക്കപ്പ് -പാണ്ഡ്യൻ.

കോസ്റ്റ്യും ഡിസൈൻ – സമീരാ

സനീഷ്

സ്റ്റിൽസ് – അമൽ.സി. സദർ.

അനൂപ് സത്യനാണ് മുഖ്യ സംവിധാനസഹായി.

സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി.

പ്രൊഡക്ഷൻ മാനേജർ – ആദർശ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ

പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്സ്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7