ഡബ്ലിൻ: കഴിഞ്ഞ ദിവസം ഡബ്ലിനിലെ താല പ്രദേശത്ത് ഇന്ത്യക്കാരനായ ഒരു വ്യക്തിക്ക് നേരെയുണ്ടായ ക്രൂരമായ അക്രമം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. സംഭവത്തിൽ പരിക്കേറ്റ വ്യക്തി ഇപ്പോൾ ചികിത്സയിലാണ്, എന്നാൽ സംഭവത്തെക്കുറിച്ചുള്ള വീഡിയോയും വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു.
ഈ സംഭവത്തിനെതിരെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ട് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. അയർലണ്ട് പ്രധാനമന്ത്രി മൈകിൽ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ഇന്ത്യൻ അമ്പാസിഡർ അഖിലേഷ് മിശ്ര എന്നിവർക്കു കോൺഗ്രസ് നേതാക്കൾ അടിയന്തിരമായി നിവേദനം നൽകി.
“ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം,” എന്നായിരുന്നു പ്രധാന ആവശ്യം.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ പ്രതിഷോധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഐ.ഒ.സി. അയർലണ്ട് പ്രസിഡന്റ് ലിങ്ക് വിൻസ്റ്റർ, സാൻജോ മുളവരിക്കൽ, പുന്നമട ജോർജ്കുട്ടി, റോണി കുരിശിങ്കൽപ്പറമ്പിൽ, വിനു കളത്തിൽ, സുബിൻ ഫിലിപ്പ്, കുരുവിള ജോർജ്, സിനു മാത്യു, ലിജു ജേക്കബ്, ലിജോ ജോസഫ്, ഡെൻസൺ കുരുവിള എന്നിവർ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































