gnn24x7

എ.ഐ.സി ഡബ്ലിൻ ബ്രാഞ്ച് വി.എസ്.അച്യുതാനന്ദൻ അനുശോചനയോഗം സംഘടിപ്പിച്ചു

0
320
gnn24x7

ഡബ്ലിൻ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം. നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ സി.പി.ഐ.എം.ന്റെ അന്താരാഷ്ട്ര ഘടകമായ എ.ഐ.സി. ബ്രിട്ടൻ ആൻഡ് അയർലൻഡിന്റെ ഡബ്ലിൻ ബ്രാഞ്ച് അനുശോചന യോഗം സംഘടിപ്പിച്ചു. ക്ലോണിയിലെ ഗ്രാസ് ഹോപ്പർ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ പ്രവാസി സംഘടനാ ഭാരവാഹികളും പൊതുസമൂഹത്തിലെ പ്രമുഖരും വി.എസിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു നൂറ്റാണ്ട് നീണ്ടുനിന്ന വിപ്ലവകരമായ ജീവിതമായിരുന്നു വി.എസ്. അച്യുതാനന്ദന്റേതെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു. 1940-ൽ പതിനേഴാം വയസ്സിൽ പാർട്ടിയിൽ ചേർന്ന അദ്ദേഹം മരണം വരെ ആ പാതയിൽ ഉറച്ച പോരാളിയായി നിലകൊണ്ടു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത പ്രവാസി ക്ഷേമനിധി നടപ്പിലാക്കിയതും മലയാളം മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചതും വി.എസിന്റെ ഭരണകാലത്തായിരുന്നുവെന്നും അനുസ്മരണ പ്രഭാഷണങ്ങളിൽ എടുത്തുപറഞ്ഞു. 

വി.എസിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്നും യോഗം വിലയിരുത്തി.

മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്ന യോഗത്തിൽ പ്രണബ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ലിങ്ക്വിൻസ്റ്റാർ (ഒ.ഐ.സി.സി.) കെ.ആർ. അനിൽ (സദ്ഗമയ), വിപിൻ പോൾ (മൈൻഡ്), രാജു കുന്നക്കാട് (കേരള കോൺഗ്രസ് എം), രാജൻ ദേവസ്യ (മലയാളം), ചാക്കോ ജോസഫ് (ഐ.എഫ്.എ. ദ്രോഗഡ), മെൽവിൻ മാത്യു (മിഴി), പ്രീതി മനോജ് (എം.എൻ.ഐ.), വർഗീസ് ജോയ് (കേന്ദ്ര കമ്മിറ്റി, എ.ഐ.സി.), വിനീഷ് (ക്രാന്തി അയർലൻഡ്), മനോജ് ജേക്കബ് (ബി.എം.എ), ഷൈൻ എന്നിവർ വി.എസിനെ അനുസ്മരിച്ച് സംസാരിച്ചു.

ബ്രാഞ്ച് സെക്രട്ടറി രതീഷ് സുരേഷ് സ്വാഗതവും, മനോജ് ഡി മന്നത്ത് നന്ദിയും പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7