ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം നടത്തി. ഡൺലാവിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ധാരാളം പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി.
ഐ.ഒ.സി. ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി, പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു.
പരിപാടിയുടെ കോർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു. ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































