gnn24x7

ശ്രീ അയ്യപ്പൻ ചിത്രീകരണം പുരോഗമിക്കുന്നു

0
31
gnn24x7

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ശബരിമലയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
ആദി മീഡിയാ നിഷാപ്രൊഡക്ഷൻസ് ബാനറുകളിൽ യു.എ.ഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും, സംഘാടകനുമായ ഡോ.ശ്രീകുമാർ,(എസ്.കെ. മുംബൈ)ഷാജി പുന്നല എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പുണ്യസ്ഥലമായ ശബരിമലയെ തകർക്കാനുള്ള തീവ്രവാദി സംഘത്തെ നേരിടുന്നതാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഭക്തിയും, ത്രില്ലറും ഒരുപോലെ കോർത്തിണക്കി വലിയ മുതൽമുടക്കിൽ ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ഹിന്ദി അടക്കം ഇൻഡ്യയിലെ അഞ്ചു ഭാഷകളിൽ ഒരുപോലെ പ്രദർശനത്തിത്തും.
ശബരിമലയും അയ്യപ്പനും ഇൻഡ്യയിലെ  വിശ്വാസികൾഒരു


പോലെ ആരാധിക്കുന്ന തിനാലാണ് പാൻ ഇന്ത്യൻ ചിത്രമായി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ദേശീയപ്രാധാന്യം നിറഞ്ഞ ഒരു കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
രാജ്യത്തിൻ്റെ അഖണ്ഡതയും, ഐക്യവും കാത്തുസൂക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിൻ്റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.

അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
കിഷോർ, ജഗദീഷ് എന്നിവരാണ്  ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
പശ്ചാത്തല സംഗീതം-ഷെറി.
ശബരിമല, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.

വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7