gnn24x7

‘ലോക’യിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

0
40
gnn24x7

ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാത്രമുണ്ട്. –
ഒരുപേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന്  അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ ഒരു കഥാപാത്രമുണ്ട്. ഷിബിൻ. എസ്. രാഘവ് എന്നാണ് ഈ  നടൻ്റെ പേര്.

മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇന്ത്യയിലെ പ്രമുഖനായ മോഡലാണ്. മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക്. സി. അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു. ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്.

ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിലെത്തിക്കുകയാണ് ഈ നടനെ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഷിബിനു നൽകിയിരിക്കുന്നത്. ആൻ്റെണി വർഗീസ് (പെപ്പെ) നായകനാകുന്ന ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇൻഡ്യൻ സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണുള്ളത്. മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക.
വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു.
ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :
🔗https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7