gnn24x7

ആഗോള അയ്യപ്പസംഗമം; തടസ്സ ഹർജി ഫയൽ ചെയ്ത് ദേവസ്വം ബോർഡ്

0
42
gnn24x7

ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ പി.എസ്.സുധീറാണ് സുപ്രീം കോടതിയിൽ തടസ്സഹർജി ഫയൽ ചെയ്തത്. 

കേസിൽ ഭരണഘടന വിദഗ്‌ധരെ ഹാജരാക്കാനും ബോർഡ് നടപടി ആരംഭിച്ചു. ആഗോള അയ്യപ്പസംഗമത്തിനെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ പിന്തുണയ്ക്കും. സർക്കാർ തടസ്സഹർജി നൽകാൻ ഇടയില്ല.

Follow Us on Instagram!

GNN24X7 IRELAND :

🔗

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7