gnn24x7

ടിക് ടോക്ക് വിൽപ്പനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവിൽ  ട്രംപ് ഒപ്പുവച്ചു

0
38
gnn24x7

വാഷിംഗ്‌ടൺ ഡി സി :പ്രസിഡന്റ് ട്രംപിൻ്റെ ഉത്തരവ് പ്രകാരം ടിക് ടോക്കിന്റെ യു.എസ്. പ്രവർത്തനങ്ങൾ 14 ബില്യൺ ഡോളറിന് അമേരിക്കൻ, ആഗോള നിക്ഷേപകർക്ക് വിൽക്കാൻ തയ്യാറെടുക്കുന്നു. ദേശീയ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിച്ചെന്നും അദ്ദേഹം ഇടപാടിന് അനുമതി നൽകിയെന്നും ട്രംപ് അറിയിച്ചു. മൈക്കൽ ഡെൽ, റൂപെർട്ട് മർഡോക്ക് എന്നിവരുൾപ്പെടെ ലോകോത്തര നിക്ഷേപകർ ഈ ഇടപാടിൻ്റെ ഭാഗമാവുമെന്ന് ട്രംപ് വ്യക്തമാക്കി.ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ്, നിലവിൽ 330 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള സ്ഥാപനമാണ്. ടിക് ടോക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആസ്തിയായ അൽഗോരിതം പുതിയ യു.എസ്. കമ്പനിയുടെ നിയന്ത്രണത്തിലായിരിക്കും.

പി പി ചെറിയാൻ

Follow Us on Instagram!GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7