gnn24x7

അയർലൻഡിൽ ആദ്യമായി ഒരു അന്താരാഷ്ട്ര വടംവലി മാമാങ്കം!

0
263
gnn24x7

TIIMS-ൻ്റെ ആഭിമുഖ്യത്തിൽ, അയർലൻഡിന്റെ മണ്ണിൽ ആദ്യമായി ഒരുക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം, ഈ വരുന്ന ഒക്ടോബർ 25-ന് ഡബ്ലിനിലെ നാഷണൽ ബാസ്‌ക്കറ്റ്‌ബോൾ ഇൻഡോർ അരീനയിൽ അരങ്ങേറുന്നു.

ശിശിരത്തിന്റെ ആലസ്യത്തിന് ചൂടുപകർന്ന്, അയർലൻഡിലെ ചാമ്പ്യൻ പോരാളികൾക്കൊപ്പം പത്തോളം വിദേശ ടീമുകൾ കൂടി അണിനിരക്കുന്ന തീപാറുന്ന ഒരു പോരാട്ടത്തിനാണ് അരങ്ങൊരുങ്ങുന്നത്.

Areva Furniture (അരെ വാ ഫർണിച്ചർ) നൽകുന്ന 4000 യൂറോയുടെ ഒന്നാം സമ്മാനത്തിനും സ്വർണ്ണക്കപ്പിനും വേണ്ടി, നോർത്ത് അമേരിക്കൻ ചാമ്പ്യന്മാരായ പോരാളികൾ, ജോമോൻ തൊടുകന്റെ നേതൃത്വത്തിൽ ആദ്യമായി അയർലൻഡിന്റെ മണ്ണിലെത്തുന്നു. ഈ മല്ലയോദ്ധാക്കളോട് കൊമ്പുകോർക്കാൻ കുവൈറ്റ്, യുകെ, മാൾട്ട, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചാമ്പ്യൻ ടീമുകളും മാറ്റുരയ്ക്കും.

യൂറോപ്പ് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഈ വടംവലി മാമാങ്കം ഒരു വൻ വിജയമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അണിയറ പ്രവർത്തകർ. അതോടൊപ്പം, കാണികൾക്കായി അയർലൻഡിലെ പ്രൊഫഷണൽ ടീമുകളുടെ വാശിയേറിയ മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

മറ്റു സമ്മാനങ്ങൾ:

രണ്ടാം സമ്മാനം: €2000 (സ്പോൺസർ: പിങ്ക് സോൾട്ട് ഇന്ത്യൻ റെസ്റ്റോറൻറ്, ബ്രേ)

മൂന്നാം സമ്മാനം: €1000 (സ്പോൺസർ: Blinds Gallery)

നാലാം സമ്മാനം: €500 (സ്പോൺസർ: ഫിനാൻസ് സൊല്യൂഷൻസ്)

5 മുതൽ 8 വരെ സ്ഥാനക്കാർക്ക്: €100 വീതം

വടംവലി മത്സരത്തോടൊപ്പം മറ്റു കലാ-കായിക വിനോദങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഇതൊരു സമ്പൂർണ്ണ കുടുംബോത്സവമായിരിക്കുമെന്നതിൽ സംശയമില്ല.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7