ന്യൂയോർക്ക്: ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്തായി. 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് അമേരിക്ക പുറത്താകുന്നത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമതുള്ളത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത് 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ജപ്പാനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഏറ്റവും പുതിയ പട്ടികയിൽ മല്യേഷ്യയ്ക്കൊപ്പം 12ാം സ്ഥാനമാണ് അമേരിക്ക പങ്കിടുന്നത്. 180 രാജ്യങ്ങളിലേക്കാണ് വിസ രഹിതമായി അമേരിക്കൻ പാസ്പോർട്ട് ഉപയോഗിച്ച് പോവാൻ സാധിക്കുന്നത്. 227 രാജ്യങ്ങളുടെ പട്ടികയിലാണ് ഇത്.
ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൻലി ആൻഡ് പാട്ട്നേഴ്സ് ആണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള പാസ്പോർട്ടിന്റെ പട്ടിക പുറത്തിറക്കുന്നത്. 36 രാജ്യങ്ങളാണ് അമേരിക്കയ്ക്ക് വിസ രഹിതമായി എത്താനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.