gnn24x7

മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു

0
30
gnn24x7

പാലാ: മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മലയോര മേഖലയിൽ നിന്നുള്ളവർക്ക് എത്താൻ പുതിയ ബസ് സർവ്വീസ് ഏറെ ഉപകാരപ്പെടുമെന്നു അദ്ദേ​ഹം പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിം​ഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ ​റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ടസ്, ഐ.ടി, ലീ​ഗൽ ആൻഡ് ലെയ്സൺ ഡ‍യറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ,പാലാ എ.ടി.ഒ. അശോക് കുമാർ, മാർട്ടിൻ കോലടി, സന്തോഷ് കാവുകാട്ട് എന്നിവർ പ്രസം​ഗിച്ചു. എല്ലാദിവസവും രാവിലെ 8.20ന് മൂലമറ്റത്തു നിന്നും മുട്ടം, നീലൂർ, കൊല്ലപ്പള്ളി, പാലാ വഴി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ബസ് പുറപ്പെടും. 9ന് മുട്ടത്തും, 9.50ന് പാലായിലും 10.10ന് മെഡിസിറ്റിയിലും ബസ് എത്തിച്ചേരും. തിരികെ 10.40ന് മെഡിസിറ്റിയിൽ നിന്നു പാലം,മുട്ടം വഴി ബസ് തൊടുപുഴയിലേക്ക് പുറപ്പെടും.നിലവിൽ ഒരു സർവ്വീസ് ആണ് അനുവദിച്ചിരിക്കുന്നത്.ഫോട്ടോ ക്യാപ്ഷൻമൂലമറ്റത്തു നിന്നും മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ആരംഭിച്ച കെ.എസ്.ആർ.ടി.സി ബസിനു മാർ സ്ലീവാ മെഡിസിറ്റിയിൽ നൽകിയ സ്വീകരണം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,റവ.ഫാ.​ഗർവാസീസ് ആനിത്തോട്ടത്തിൽ,റവ.ഫാ.ജോസ് കീരഞ്ചിറ, റവ.ഡോ.ജോസഫ് കരികുളം, റവ.ഡോ.എമ്മാനുവേൽ പാറേക്കാട്ട്, പാലാ എ.ടി.ഒ. അശോക് കുമാർ തുടങ്ങിയവർ സമീപം.

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7