gnn24x7

യുവത്വത്തിൻ്റെ സ്വപ്നവും ലഹരിയുടെ യാഥാർത്ഥ്യവും

0
52
gnn24x7

സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിൻ്റെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
നിരവധി പുരസ്ക്കാരങ്ങൾ നേടിയ ത്വര ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനോദ് ഗോപിജിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമ ലോകത്തിൻ്റെ വർണ്ണപ്പകിട്ടും ലഹരിയുടെ യാഥാർത്ഥ്യങ്ങളും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്നതാണ് ഈ സിനിമ

വൈബ് വില്ലേജ് ഹബ്ബിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വിഹാൻ , അരുൺ രാജ്, പ്രദീപ് രാജ്, ശ്വാൽ ഹേമന്ത് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


പുതുമുഖം കീർത്തി കൃഷ്ണയാണു നായിക.
അനിൽ ശങ്കരത്തിൽ, രാമചന്ദ്രൻ വെട്ടിയറ, ബിനു ജി, ജഗൻ പൂവാർ,ചന്ദ്രൻ അരൂക്കുറ്റി പാണാവള്ളി, അജിത്ത് കുമാർ, ആകാശ് ഡാനിയേൽ,ഹരികുമാർ ഭാസ്കരൻ,ഹരി വജ്രാ,ജേക്കബ് സാം, ഗോവർദ്ധൻ രതീഷ് മലയം, മനോഹരൻ കൈതക്കോട്,പ്രകാശൻ ഓവാട്ട്,സുജിത്. ജെ. സ്, സച്ചിൻ നായർ, സുമേഷ് പാലാട്ട്, വിശ്വനാഥ് P R, പൊയ്ക മുക്ക്,ആരിഫ് അൽ അനാം,കെ സുകുമരൻ, അശോക് നെട്ടയം ,
ശ്രീലക്ഷ്മി അരുൺ,അനഘ, സൂര്യ സുരേഷ് ,രേഖ പണിക്കർ, ആശാ ഗോവിന്ദ്, ഇഷ ഷേർളിൻ, ജയലളിത, വിജയലക്ഷ്മി പൊയ്കമുക്ക് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂകാംബിക ക്ഷേത്ര സന്നിധിയിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിൻ്റെ ആരംഭം കുറിച്ചത്.
നവംബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വാഗമൺ, പീരുമേട് ഭാഗങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7