gnn24x7

കാഞ്ചിമാല ആരംഭിച്ചു

0
50
gnn24x7

മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ളതും, മനുഷ്യനന്മക്ക് ഗുണകരവുമായ സന്ദേശവും നൽകിയ സിനിമയായിരുന്നു..

സുഖമായിരിക്കട്ടെ… റെജി പ്രഭാകർ സംവിധാനം ചെയ്ത ഈ ചിത്രം നൽകുന്ന സന്ദേശം ഉൾക്കൊണ്ട്, സംസ്ഥാന സർക്കാർ വിനോദ നികുതി ഒഴിവാക്കി ചിത്രം ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിലൂടെയും, തദ്ദേശ സ്വയംഭരണ വകുപ്പിലൂടെയും വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പ്രദർശിപ്പിക്കുകയും ചെയ്തു.

സമീപകാലത്ത് സർക്കാർ ഇങ്ങനെയൊരു നടപടി കൈക്കൊണ്ട ഏക ചിത്രമായിരുന്നു സുഖമായിരിക്കട്ടെ. ഈ ചിത്രത്തിലെ അഭിനയത്തിന് സിദ്ദിഖിന് മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ പുരസ്ക്കാരവും ലഭിച്ചിരുന്നു. ഏറെ ചർച്ച ചെയ്യപ്പെടുകയും മികച്ച അഭിപ്രായം നേടുകയും ചെയ്ത ഈ ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചി മാല.

ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഇക്കഴിഞ്ഞ ഒക്ടോബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലൂടെ തുടക്കമിട്ടു. 

ചലച്ചിത്ര-സാമൂഹ്യ-രാഷ്ടീയ രംഗങ്ങളിലെ നിരവധിപ്പേരുടേയും, ബന്ധുമിത്രാദികളുടേയും, അണിയറപ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചടങ്ങിന് ആരംഭം കുറിച്ചത്. തുടർന്ന് പ്രശസ്ത സംവിധായകൻ തുളസീദാസ്, സ്വിച്ചോൺ കർമ്മവും, ഏ.വി.അനൂപ് ഫസ്റ്റ് ക്ലാപ്പും നൽകി.

സംസ്ഥാന രാഷ്ട്രീയത്തിലെ പ്രഗത്ഭരായ ഏ.വിജയരാഘവൻ, മുൻ സ്പീക്കർ എം.വിജയകുമാർ, മുൻ മന്ത്രിമാരായ നീലലോഹിതദാസൻ നാടാർ, വി.സുരേന്ദ്രൻ പിള്ള, മുൻ എം.പി.സോമപ്രസാദ്, ഷെയ്ക് .പി.ഹാരിസ്, കെൽട്രോൺ എം.ഡി. കൃഷ്ണമൂർത്തി, റോട്ടറി ഗവർണർ സുമിത്രൻ, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ, ഡോ. സുരേഷ് സീഗൾ, നജീബ് മണ്ണിൻ, ചലച്ചിത്ര പ്രവർത്തകരായ ടി.എസ്.സുരേഷ് ബാബു, കല്ലിയൂർ ശശി, ബാലു കിരിയത്ത്, ജി.എസ്. വിജയൻ, മായാ വിശ്വനാഥ്, രാജൻ കിരിയത്ത്, എന്നിവരുടെ നിറ സാന്നിദ്ധ്യം ചടങ്ങിനു മിഴിവേകി.

ഹൃദയബന്ധങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ റെജി പ്രഭാകർ അവതരിപ്പിക്കുന്നത്. ഹിംസയും, അക്രമങ്ങളും നിറയുന്ന വർത്തമാനകാലത്തിൽ ഈ ചിത്രം വേറിട്ട ഒരനുഭവം നൽകുന്നതാണ്. നഷ്ടമാകുന്ന മനുഷ്യ ബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം, സ്നേഹം, ആർദ്രത. ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം അതാണ് കാഞ്ചിമാല എന്ന ചിത്രത്തിലൂടെ പറയാൻ ആഗ്രഹിക്കുന്നത്.

ഗൗരവമുള്ള ഒരു പ്രമേയമാണങ്കിലും ലളിതമായ ആഖ്യാനശൈലി യിലൂടെയും, രസാകരമായ മുഹൂർത്തങ്ങളിലൂടെയു മാണ് അവതരണം. ക്ലീൻ എൻ്റർടൈനർ എന്നു തന്നെ പറയാം. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സിദ്ദിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കഥ – ഭാനു ഭാസ്ക്കർ 

ഗാനങ്ങൾ – റഫീഖ് അഹമ്മദ്.

സംഗീതം – ബിജിപാൽ, രമേഷ് നാരായണൻ.

ഛായാഗ്രഹണം – പ്രദീപ് നായർ.

എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.

കലാസംവിധാനം – രാജീവ് കോവിലകം.

മേക്കപ്പ് – പട്ടണം ഷാ.

കോസ്റ്റ്യും ഡിസൈൻ – ഇന്ദ്രൻസ് ജയൻ.

സ്റ്റിൽസ് – അജേഷ്.

കോഡയറക്ടർ – ഷിബു ഗംഗാധരൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഹാരിസൺ

ഡിസൈൻ പ്രമേഷ്പ്രഭാകർ.

പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമൂട്.

ഡിസംബർ മധ്യത്തിൽ കൊല്ലത്തും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7