gnn24x7

കാന്റൺ പോലീസ് ഓഫീസർ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ചു

0
56
gnn24x7

സ്റ്റാർക്ക് കൗണ്ടി(ഒഹായോ): തിങ്കളാഴ്ച, ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ  കാന്റൺ പോലീസ് ഓഫീസർ അപകടത്തിൽപ്പെട്ട് മരിച്ചു. ഓഫിസർ ഡേവ് വോൾഗമോട്ടാണ് മരിച്ചതെന്ന്  കാൻടൺ പോലീസ് പിന്നീട് സ്ഥിരീകരിച്ചു. “കാന്റൺ പിഡിയിലെ നമുക്കെല്ലാവർക്കും ഇന്ന് വളരെ ദുഃഖകരമായ ദിവസമാണ്. ഡേവിനെ വളരെയധികം മിസ്സ് ചെയ്യും” എന്ന് കാന്റൺ പോലീസ് വ്യക്തമാക്കി.

സ്ട്രാസ്ബർഗിൽ നിന്നുള്ള 47കാരനായ ഓഫിസർ വോൾഗമോട് 2006 ഓഗസ്റ്റ് 22-നു കാന്റൺ പോലീസ് ഡിപ്പാർട്ട്മെന്റിൽ ചേർന്നു. അദ്ദേഹം പട്രോൾ ഡിവിഷനിൽ ജോലിചെയ്ത്, പ്രത്യേകിച്ച് ജയിൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു.

CPD അദ്ദേഹത്തെ “19 വർഷത്തിലേറെയായി ഞങ്ങളുടെ ടീമിന്റെ സമർപ്പിത അംഗം” എന്ന് വിശേഷിപ്പിച്ചു.

കാന്റണിലെ താമസക്കാരെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അദ്ദേഹത്തിന് സഹ ഉദ്യോഗസ്ഥരുടെയും അദ്ദേഹം അഭിമാനത്തോടെ സേവിച്ച സമൂഹത്തിന്റെയും ബഹുമാനം നേടിക്കൊടുത്തു. ഇത് ഞങ്ങളുടെ വകുപ്പിനും, സമുദായത്തിനും ദാരുണമായ ഒരു ദിനമാണ്,” എന്ന് കാന്റൺ പോലീസ് പറഞ്ഞു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7