
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം.
ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു താനും.


ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ അതീവ ജാഗ്രതയിലാണ് ഇവിടെ. ആ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ. അവൻ്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗ്ഗങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല.

നീതി പാലകർ ഒരു വശത്ത്.. തൊഴിലിലെ കിടമത്സരത്തിൻ്റെ വലിയ എതിരാളികൾ മറുവശത്ത്. ഇവർക്കെല്ലാമിടയിലൂടെ
സംഘർഷഭരിതമായി നീങ്ങുന്ന മോഹൻ്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം.

ചെറുപ്പം മുതൽ മോഹൻ്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തൻ്റേടിയോട് അറിയാതെ മോഹം കടന്നുവന്നു.
അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവൻ്റെ ജീവിതത്തിൽ ചൈതന്യത്തിൻ്റെ സാന്നിദ്ധ്യം ഏറെ അനു ഗ്രഹമാകുന്നു.

പ്രച്വിരാജ് സുകുമാരനും, പ്രിയംവദാകൃഷ്ണനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണൻ. പിരിമുറുക്കത്തോടെ നീങ്ങുന്ന ചിത്രത്തിൻ്റെ കഥാപുരോഗതിയിൽ ഒരു പ്രണയ ട്രാക്ക് രസാകരവും കൗതുകവുമാകുമെന്നതിൽ സംശയമില്ല.
ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ്, ബാനറുകളിൽ സന്ധീപ് സേനനും എ.വി.അനൂപും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഷമ്മി തിലകനാണ് ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു മോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, ടി. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം ജെയ്ക്ക് ബിജോയ്സ്,
ഛായാഗ്രഹണം – അരവിന്ദ് കശ്യപ് – രണദിവെ.
എഡിറ്റിംഗ് – ശ്രീജിത്ത് ശ്രീരംഗ്.
പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ളാൻ.
കലാസംവിധാനം – ജിത്തു സെബാസ്റ്റ്യൻ.
മേക്കപ്പ് – മനു മോഹൻ’
കോസ്റ്റ്യും ഡിസൈൻ-സുജിത് സുധാകരൻ.
സൗണ്ട് ഡിസൈൻ- അജയൻ അടാട്ട്’ -പയസ്മോൻസണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കിരൺ റാഫേൽ .
അസ്സോസ്സിയേറ്റ് ഡയറക്ടർ – വിനോദ് ഗംഗ.
ആക്ഷൻ- രാജശേഖരൻ, കലൈകിംഗ്സ്റ്റൺ,
സുപ്രീം സുന്ദർ, മഹേ,ഷ് മാത്യു.
സ്‌റ്റിൽസ് – സിനറ്റ് സേവ്യർ.
പബ്ളിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനർ – മനു ആലുക്കൽ.
ലൈൻ പ്രൊഡ്യൂസർ – രഘു സുഭാഷ് ചന്ദ്രൻ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – – രാജേഷ് മേനോൻ , നോബിൾ ജേക്കബ്ബ്.
പ്രൊഡക്ഷൻ കൺട്രോളർ – അലക്സ് – ഈ. കുര്യൻ
മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. നവംബർ ഇരുപത്തിയൊന്നിന് ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb


































