gnn24x7

നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടത് നിലനില്‍ക്കില്ല; വിചാരണക്കോടതിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം

0
40
gnn24x7

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്കും ജഡ്ജിയ്ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുമായാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.അജകുമാര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. കേസില്‍ എട്ടാംപ്രതിയായ ദിലീപിനെതിരേ ഗൗരവമുള്ള ഒട്ടേറെ തെളിവുകള്‍ സമര്‍പ്പിച്ചിട്ടും അതെല്ലാം തള്ളിയെന്ന് നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ സംശയ നിഴലിലാണ് വിചാരണക്കോടതി ജഡ്ജി. ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്കെതിരേ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരേ അംഗീകരിച്ചിട്ടില്ല. 1709 പേജുകളുള്ള വിധിയില്‍ അനാവശ്യകാര്യങ്ങളുടെ വിശദീകരണത്തിനാണ് സ്ഥലം ചെലവാക്കിയിരിക്കുന്നതെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു

gnn24x7