gnn24x7

ഈ തനിനിറം ഫെബ്രുവരി 13ന്

0
57
gnn24x7

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന “ഈ തനിനിറം” എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.

കുറ്റാന്വേഷണ ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിൻ്റെ വിജയത്തിന് മിനിമം ഗാരൻ്റി സമ്മാനിക്കുന്നതാണ് കുറ്റാന്വേഷണകഥകൾ. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്.

ഈ ചിത്രത്തിൻ്റെ അവതരണത്തിൽ സംവിധായകൻ രതീഷ് നെടുമങ്ങാടിന്, അത് ഭംഗിയായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് തുടക്കം മുതൽ ആകാംഷയുണ്ടാക്കു

കയും അപ്രതീക്ഷിതമായ ചിലവഴിത്തിരിവുകൾ സമ്മാനിക്കുകയും ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.

രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം)

ശൈലജഅമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്,

അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്,രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ -അംബിക കണ്ണൻബായ്.

ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്.

സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ.

ഛായാഗ്രഹണം – പ്രദീപ് നായർ.

എഡിറ്റിംഗ് അജുഅജയ്.

കലാസംവിധാനം – അശോക് നാരായണൻ.

കോസ്റ്റ്യൂം ഡിസൈൻ – അശോക് നാരായണൻ.

മേക്കപ്പ് – റാണാപ്രതാപ്.

മേക്കപ്പ്- രാജേഷ് രവി.

സ്‌റ്റിൽസ് – സാബി ഹംസ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജസ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് സൂര്യ

പരസ്യകല – എസ്. കെ.ഡി.

ഫിനാൻസ് കൺട്രോളർ – ദില്ലി ഗോപൻ. 

പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ.

പ്രൊജക്റ്റ് ഡിസൈനർ – ആനന്ദ് പയ്യന്നൂർ.

പാലാ ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7