ലഖ്നൗ: യുപിയിലെ ഫിറോസാബാദിലെ ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം.
അപകടത്തില്‍ 14 പേര്‍ മരണമടഞ്ഞു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിന്‍റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപതിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബസില്‍ 40-45 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.