gnn24x7

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ബ്രേ കുർബാന സെന്ററിൽ

0
447
gnn24x7

ഡബ്ലിൻ: സിറോ മലബാർ സഭയുടെ ബ്രേ കുർബാന സെന്ററിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാൾ 2020 ഫെബ്രുവരി 16 ഞായറാഴ്ച ആചരിക്കുന്നു. ബ്രേ കില്ലാർണി റോഡിലുള്ള സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബാന. തിരുകർമ്മങ്ങൾക്ക് ഡബ്ലിൻ സിറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഫാ. ക്ലമന്റ് പാടത്തിപറമ്പിൽ മുഖ്യകാർമ്മികനായിരിക്കും. ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ നെല്ലെൻകുഴിയിൽ ഒസിഡി എന്നിവർ സഹകാർമ്മികരായിരിക്കും,

കാറ്റിക്കിസം കുട്ടികളുടെ കാഴ്ച സമർപ്പണത്തെ തുടർന്ന് ആഘോഷമായ തിരുനാൾ റാസ തുടർന്ന് ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്വ്, നേർച്ച. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.തിരുനാളിൽ സംബന്ധിച്ച് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. രാജേഷ് മേച്ചിറാകത്തും പ്രസുദേന്തിമാരും പള്ളികമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here