gnn24x7

വൈദ്യുതിനിരക്ക് കൂട്ടി; മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ ഒഴികെയുള്ളവർക്ക് യൂണിറ്റിന് 10 പൈസ വർദ്ധിക്കും

0
322
gnn24x7

തിരുവനന്തപുരം: വൈദ്യുതിനിരക്ക് മൂന്നു മാസത്തേക്ക് 10 പൈസ സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശനിയാഴ്ച മുതൽ നിരക്ക് വർദ്ധന നിലവിൽവരും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ ഒഴികെയുള്ളവർക്കായിരിക്കും നിരക്ക് വർദ്ധന. പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലുണ്ടായ നഷ്ടം നികത്താനാണ് സർച്ചാർജ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്.

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിൽ 2019 ഏപ്രിൽ മുതൽ ജൂൺ വരെ അധികം ചെലവായ 76 കോടി രൂപ ഉപഭോക്താക്കളിൽനിന്ന് ഈടാക്കണമെന്ന ബോർഡിന്‍റെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.

നഷ്ടം പൂർണമായി നികത്താൻ യൂണിറ്റിന് 13 പൈസ സർചാർജ് ഈടാക്കണമെന്നതായിരുന്നു ബോർഡിന്‍റെ ആവശ്യം. എന്നാൽ 10 പൈസ കൂട്ടാൻ മാത്രമാണ് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെ 10 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 11 പൈസയും സർചാർജ് ഈടാക്കണമെന്ന ആവശ്യവും ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here