തിരുവനന്തപുരം: എസ്.എ.പി ക്യാംപില്‍ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. 647 തോക്കുകളും ക്യാംപിലുണ്ടെന്ന് തച്ചങ്കരി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. സീരിയല്‍ നമ്പര്‍ അനുസരിച്ചായിരുന്നു പരിശോധന നടത്തിയത്.
പൊലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നായിരുന്നു സി.എ.ജി കണ്ടെത്തല്‍.