gnn24x7

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

0
297
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. റിട്ട് ഹരജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

സ്വകാര്യവല്‍ക്കരണത്തിനെതിരായ സംസ്ഥാനസര്‍ക്കാറിന്റെ ഹരജി ഹൈക്കോടതി തളളിയതിന് പിന്നാലെ ടെന്റര്‍ തുക കൂട്ടാമെന്ന നിര്‍ദ്ദേശം കേന്ദ്രത്തിന് മുന്നില്‍ വെച്ചിരുന്നു. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. അതേസമയം സര്‍ക്കാറിന് വേണ്ടി ടെണ്ടറില്‍ പങ്കെടുത്ത കെ.എസ്.ഐ.ഡി.സി മുന്നോട്ട് വെച്ചത് 135 രൂപയായിരുന്നു. പിന്നീട് ഒന്നാമതെത്തിയ അദാനിയുടെ ടെണ്ടര്‍ തുക നല്‍കാമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.

വിമാനത്താവളം ഏറ്റെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും വന്നിട്ടില്ല.
അതേസമയം, സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാറിനെ മറികടന്ന് അദാനിക്ക് മുന്നോട്ട് പോകാനാകില്ല. എന്നാല്‍ വിമാനത്താവളംഏറ്റെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നതിന്റെ വ്യക്തമായ സൂചന ഇതുവരെ അദാനി നല്‍കിയിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here