ക്വെറ്റ: പാകിസ്താനിൽ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വെറ്റയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 21 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരുന്നതിന് സാധ്യതയുണ്ട്.
ക്വെറ്റയിലെ ഷഹ്റായ് അദാലത്തിലെ പ്രസ് ക്ലബ്ബിനു സമീപത്താണ് സ്ഫോടനം ഉണ്ടായത്.ചാവേറാക്രമണമാണെന്ന് സംശയിക്കുന്നതായി ക്വെറ്റ ഡി.ഐ.ജി. അബ്ദുൽ റസാഖ് ചീമ പറഞ്ഞു. ആക്രമണത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു.
അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും രംഗത്ത് വന്നിട്ടില്ല.പ്രസ് ക്ലബ്ബിനുസമീപം പ്രക്ഷോഭം നടന്നുകൊണ്ടിരിക്കേയായിരുന്നു സംഭവം. ഏതാനും വാഹനങ്ങളും തകർന്നു. പ്രദേശം സുരക്ഷാഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്.
സംഭവത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ബലൂചിസ്താൻ മുഖ്യമന്ത്രി ജാം കമൽ ഖാൻ പോലീസിനോടാവശ്യപ്പെട്ടിട്ടുണ്ട്.ജനുവരി പത്തിന് ക്വെറ്റയില്ലെ പള്ളിക്കുള്ളിൽ നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ പോലീസും സുരക്ഷാ സേനയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ തിരക്കേറിയ നഗരങ്ങള്‍,മാര്‍ക്കറ്റുകള്‍,പള്ളികള്‍ എന്നിവിടങ്ങളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.





































