ന്യൂയോര്‍ക്ക്: ജപ്പാന്‍ ആഢംബരകപ്പലില്‍ കുടുങ്ങിയ നൂറോളം അമേരിക്കന്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചു. രണ്ടു വിമാനങ്ങളിലായാണ് ഇവരെ അമേരിക്കയിലെത്തിച്ചത്. കൊറോണ സ്ഥിരീകരിച്ചിട്ടില്ലാത്തവരെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ ഇവര്‍ യു.എസ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരും. 400-ഓളം അമേരിക്കന്‍ പൗരന്‍മാരാണ് ജപ്പാന്‍ ആഢംബരകപ്പലായ ഡയമണ്ട് പ്രിന്‍സസിലുള്ളത്.
കപ്പലിലുള്ള 6 ഇന്ത്യക്കാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 3711 യാത്രികരാണ് പ്രിന്‍സസ് ഡയമണ്ടിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫെബ്രുവരി 3 മുതല്‍ കപ്പല്‍ ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ യാത്രക്കാരുള്ളതിനാല്‍ ഇവര്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയാല്‍ കൊറോണ വ്യാപകമായി പടരും എന്ന സാധ്യതയെ മുന്നില്‍ കണ്ടായിരുന്നു തീരുമാനം.
ഇതിനിടെ ചൈനയില്‍ ഒരു ദിവസത്തിനുള്ളില്‍ 94ശതമാനം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 94 ശതമാനവും ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇതിനകം 70600 പേര്‍ക്ക് ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.





































