gnn24x7

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും

0
322
gnn24x7

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ് സര്‍ക്കാരില്‍ നിന്നും എടുത്തത്.

ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഹമ്മദാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ആഗ്രയിലേക്ക് തിരിക്കും. യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ കൂടെയാണ് ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കുക.

മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഞായറാഴ്ച്ച മുതല്‍ യു.എസ് സംഘം ഏറ്റെടുത്തു. ട്രംപിന്റെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്.

ഗുജറാത്തിലെ നഗരത്തില്‍ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പടുകൂറ്റന്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഏറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും സന്ദര്‍ശനത്തിനായി മതിലുകള്‍ ഉയര്‍ത്തിയും പച്ച തുണികള്‍ വിരിച്ചും നഗരത്തിലെ ചേരി പ്രദേശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here