ബെയ്ജിംഗ്: ചൈനയ്ക്ക് പുറമെ യൂറോപ്പിനെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 152 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. വൈറസ് വ്യാപനം കണക്കിലെടുത്ത് വെനീസ് കാർണിവൽ വെട്ടിച്ചുരുക്കി.
ഇറാനിൽ ഇതുവരെ എട്ട് മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാക്കും പാകിസ്താനും ഇറാനിലേക്കുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി.
കൊറോണ വൈറസ് ബാധിച്ച് ദക്ഷിണ കൊറിയയിൽ ആറുപേരാണ് മരിച്ചത്. 600 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത് . അതേസമയം ചൈനയിൽ മരിച്ചവരുടെ എണ്ണം 2494 ആയി. 76,936 പേർക്ക് ഇതുവരെ ചൈനയിൽ കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു.
രാജ്യം സമാനതകളില്ലാത്ത ആരോഗ്യ അടിയന്തരാവസ്ഥയിലാണെന്ന് പ്രസിഡന്‍റ് ഷി ജിൻ പിങ് പറഞ്ഞു.