gnn24x7

ത്രീഡിയിൽ ഒരുക്കുന്ന ലോകത്തെ ആദ്യ ബൈബിള്‍ ചിത്രം കേരളത്തിൽ നിന്ന്

0
288
gnn24x7

തിരുവനന്തപുരം: ജീസസ് ആന്റ് മദർ മേരി എന്ന പേരിലാണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി, പഴയ- പുതിയ നിയമങ്ങൾ പഠിച്ച് ഏഴ് വർഷം കൊണ്ടാണ് തോമസ് ബഞ്ചമിൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ത്രീഡിയിൽ ഒരുക്കുന്ന ലോകത്തെ ആദ്യ ബൈബിള്‍ ചിത്രമാണ് ജീസസ് ആന്റ് മദർ മേരി എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. 100 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായ് വിജയൻ നിർവ്വഹിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ബാനർ റിലീസ് ചെയ്തു. പ്രൈംമൂവി ഇന്റർ നാഷ്ണലിന്റെ ബാനറിൽ അനീഷ് രാജൻ, ഡേവിഡ് ഇടകുളത്തൂർ, ഷിജുവർക്കി, ജോസ് പീറ്റർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിനിമയുടെ അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകും കൂടുതലും ഹോളിവുഡിൽ നിന്നുള്ളവരാണ്. ചിത്രീകരണം പൂർണമായും ജെറുസലേം, ഇസ്രയേൽ, ഇറ്റലി എന്നീ രാജ്യങ്ങളിലാണ്. ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കും. 2021 ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനാണ് ആലോചന. ഇംഗ്ലീഷ് ഭാഷയിലാകും ചിത്രീകരണം. മലയാളം അടക്കം 16 ഭാഷകളിൽ മൊഴിമാറ്റം നടത്തും.

റസൂൽപൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ, വിഎഫ്എക്സ് രംഗത്തെ വിദഗ്ധൻ ചക്ക്കോമിസ്കി, മേക്കപ്പ് വിദഗ്ധൻ ആഞ്ചിലോപോഗി തുടങ്ങിയവരും ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവർത്തിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here